ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ തായിക്കാട്ടുകരയിലെ വിവാദമായ റവന്യൂ ഭൂമി കൈയേറ്റത്തിന് മുമ്പുണ്ടായ മറ്റൊരു കൈയേറ്റം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് 27ന് ഭൂമി അളക്കും. കമ്പനിപ്പടി എസ്.പി.ഡബ്ല്യു സ്കൂളിന് സമീപം സ്വകാര്യ ഫ്റ്റാറ്റ് നിർമ്മാതാക്കളുടെ സ്ഥലത്തോട് ചേർന്നുള്ള 86 സെന്റോളം പുറമ്പോക്ക് ഭൂമിയാണ് അളക്കുന്നത്. പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതെ സ്വകാര്യ സ്ഥാപനത്തിന് ഫ്ളാറ്റ് നിർമ്മിക്കാൻ പഞ്ചായത്ത് അധികൃതർ ഒത്താശ ചെയ്തതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ കെ.കെ. ശിവാനന്ദൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഭൂമി തിരിച്ചുപിടിച്ച് പഞ്ചായത്തിലെ ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി നവകേരള സദസിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

പുറമ്പോക്ക് ഭൂമികളെല്ലാം സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയുടെ അകത്തായതിനാൽ പൂർണമായി തിരിച്ചുപിടിക്കുന്നത് വരെ നിർമ്മാണ അനുമതി നൽകരുതെന്നായിരുന്നു ഭരണപക്ഷാംഗമായ കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടിരുന്നത്. സംഭവം വിവാദമായപ്പോൾ മുഴുവൻ പുറമ്പോക്ക് ഭൂമിയും തിരിച്ചുപിടിക്കാൻ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും പുറമ്പോക്ക് ഭൂമി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് നൽകിയ പെർമിറ്റ് റദ്ദാക്കിയിരുന്നില്ല. നേരത്തെ റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച രേഖ രഹസ്യമാക്കിയശേഷം ഫ്‌ളാറ്റ് നിർമ്മാണത്തിന് സെക്രട്ടറി അനുമതി നൽകിയെന്നായിരുന്നു ശിവാനന്ദന്റെ പരാതി.

പഞ്ചായത്തിൽ ഭവനരഹിതർ 600

ചൂർണിക്കര പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ കിടപ്പാടത്തിനായി കാത്തിരിക്കുന്നത് 600 കുടുംബങ്ങൾ  ലൈഫ് മിഷൻ ആക്ഷൻ കൗൺസിലിന്റെ ആവശ്യം തായിക്കാട്ടുകര എഫ്.ഐ.ടിയുടെ കൈവശം ഉപയോഗശൂന്യമായ സ്ഥലം ഏറ്റെടുത്തും പുറമ്പോക്ക് ഭൂമി കണ്ടെത്തിയും ലൈഫ് പദ്ധതി നടപ്പിലാക്കണമെന്ന്

വഴി തുറന്നിരിക്കുന്നത് ചൂർണിക്കര വില്ലേജിൽ ബ്ലോക്ക് 34 ൽ സർവെ 176/1 ൽ വരുന്ന 16.80 ആർ, 176/3 ലെ 10.40 ആർ, 177/2 ലെ 7.30 ആർ എന്നിങ്ങനെ ഏതാണ്ട് 86 സെന്റോളം വരുന്ന സ്ഥലം തിരിച്ചുപിടിക്കാൻ തുടർന്ന് പുറമ്പോക്കുകൾ വേർതിരിച്ചെടുത്ത് രൂപരേഖ തയ്യാറാക്കും.

ഇതിൽ 2023 ഡിസംബർ 18 ന് സർവെ നടത്തി തിരിച്ചുപിടിച്ചത് 176/1 ലെ 16.80 സ്ഥലത്തിലെ 44 സെന്റ്.