t
കാഞ്ഞിരമറ്റം-ആമ്പല്ലൂർ 1798-ാം നമ്പർ ശാഖയിൽ ആരംഭിച്ച ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്സ്പോക്കൺ ഇംഗ്ലീഷ് പഠനകേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: കാഞ്ഞിരമറ്റം-ആമ്പല്ലൂർ 1798-ാം നമ്പർ ശാഖയിൽ ആരംഭിച്ച

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്സ്പോക്കൺ ഇംഗ്ലീഷ് പഠനകേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ലോഗോ പ്രകാശിപ്പിച്ചു. സ്വാമിനി നിത്യചിന്മായി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,ശാഖാ പ്രസിഡന്റ് എ. ആർ. മോഹനൻ, സെക്രട്ടറി കെ.പി. ബിജീഷ്, വൈസ് പ്രസിഡന്റ് മനോഹരൻ, മഞ്ജു മഹേഷ്, ദീപ ബാബു എന്നിവർ പ്രസംഗിച്ചു.