g
1798-ാം നമ്പർ ആമ്പല്ലൂർ ശാഖയിൽ നടന്ന ഗുരുദേവസമാധി ദിനാചരണം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: 1798-ാം നമ്പർ ആമ്പല്ലൂർ ശാഖയിൽ നടന്ന ഗുരുദേവസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ. ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി ബിജീഷ് സ്വാഗതം പറഞ്ഞു. പ്രമോദ്തമ്പി ഗുരുദേവ പ്രഭാഷണം നടത്തി. ഗുരുദേവ കൃതികളുടെ ആലാപനം, ശാന്തിയാത്ര, മഹാഗുരുപൂജ, പ്രസാദവിതരണം, കുസുമകുംഭാഭിഷേകം എന്നിവ നടത്തി. സഭാ പ്രസിഡന്റ്‌ കെ.കെ. നന്ദനൻ, സെക്രട്ടറി ദേവദാസ്, മഞ്ജു മഹേഷ്‌, ദീപ ബാബു, രതീഷ് ബാബു, എക്ത എസ് .ബെൻസി, ദിയ, അമൃത, അവാനികെ എസ് , ഗൗരിനന്ദ മഹേഷ്‌, മാളവികരഘു ,കെ കെ ഇന്ദിര, ശ്രീഹരി, അനുരാധ ബിനീഷ് എന്നിവർ നേതൃത്വം നൽകി.