 
മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോ പൊളിറ്രൻ റീഡിംഗ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ജേക്കബ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ജയേഷ്, എഴുത്തുകാരൻ അജയ് വേണു പെരിങ്ങാശേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വയനാട് ദുരന്ത മേഖലയിൽഎറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന അക്ഷര ഭവനത്തിന്റെ നിർമ്മാണഫണ്ടിലേക്ക് 22,500 രൂപയുടെ ചെക്ക് ലൈബ്രറി ഭാരവാഹികൾ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണിക്ക് കൈമാറി. ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തിയാണ് ഫണ്ട് സമാഹരിച്ചത്.വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി നടത്തിയ ബിരിയാണി ചലഞ്ചിന് കല്ലൂർക്കാട് പ്രദേശത്തെ ജനങ്ങൾ നല്ല പിന്തുണയാണ് നൽകിയതെന്ന് ലൈബ്രറി ഭാരവാഹികൾ പറഞ്ഞു.