കിുഴക്കമ്പലം: പ്രവാസി ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ അഞ്ചു പേർക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകി. പട്ടിമറ്റം വ്യാപാര ഭവനിൽ നടന്ന സമ്മേളനം പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബുബക്കർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഉമർ അബ്ദുള്ള അദ്ധ്യക്ഷനായി. ജെ.സി.ഐ ദേശീയ പരിശീലകൻ പി.വി. സുരേന്ദ്രനാഥ്, റഫീക് മരയ്ക്കാർ, ലിജു ടി. സാജു, ടി.എ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.