
പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ ശ്രീനാരായണ പഠനം ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മഹാസമാധിദിനം ആചരിച്ചു. കോളേജിലെ ഗുരുമണ്ഡപത്തിൽ പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഭദ്രദീപം തെളിച്ചു. പഠനകേന്ദ്രം സെക്രട്ടറി എം.പി. വിജി, ട്രഷറർ ടി.എസ്. ഷിജി, ഓഫീസ് സുപ്രണ്ട് പി.ജി. ദിലീപ്കുമാർ, എം.പി. രാജേഷ്, സി.എസ്. ജയ് കിഷൻ, ബിബിൻ എന്നിവർ നേതൃത്വം നൽകി. ഗുരുദേവകൃതികളുടെ ആലാപനം, ദീപാലങ്കാരം എന്നിവ നടന്നു.