കോലഞ്ചേരി: ടൗൺ വൈസ്‌മെൻ ക്ളബ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അല്ലപ്ര ഗവ. യു.പി സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പഞ്ചായത്ത് അംഗം എൽദോ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് തങ്കച്ചൻ പൗലോസ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ബിജു വി. ജോൺ, ക്ളബ് സെക്രട്ടറി ജോളി എം. വർഗീസ്, കെ. ജോയി വർഗീസ് എന്നിവർ സംസാരിച്ചു.