
കൊച്ചി: സിനിമ എക്യുപ്‌മെൻസ് ഓണേഴ്‌സ് അസോസിയേഷൻ ഇൻ കേരള, മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ക്യാമറ ഫോക്കസ് പുള്ളിംഗ് പരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമറാമാൻ അനൂപ് ഉമ്മൻ നയിച്ച ക്യാമ്പിന്റെ സമാപന ചടങ്ങിൽ ക്യാമറമാൻ ഉത്പൽ വി. നായനാർ മുഖ്യാതിഥിയായി. നിർമ്മാതാക്കളായ സിയാദ് കോക്കർ, ഭാവചിത്ര ജയകുമാർ, ഉണ്ണി ചെറിയാൻ, നടിമാരായ പ്രയാഗ മാർട്ടിൻ, ശാലു കുര്യൻ, സംഗീത മോഹൻ എന്നിവർ പങ്കെടുത്തു.
അജയ് ആർട്ട്‌ടോൺ, സന്തോഷ് കുട്ടമ്മത്ത്, ആർ. സുധീർ ബാബു എന്നിവരായിരുന്നു ക്യാമ്പ് കോ-ഓർഡിനേറ്റർമാർ.