ആലുവ: ആലുവ തൃക്കുന്നത് റെസിഡന്റ്‌സ് അസോസിയേഷൻ (ട്രാ) കുടുംബ സംഗമവും വാർഷിക പൊതുയോഗവും ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ ഉദ്ഘാടനം ചെയ്തു. വി.ഡി. രാജൻ അദ്ധ്യക്ഷനായി. രാജൻ വർക്കി, സക്കറിയ ജേക്കബ്, കെ.എ. തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.ഡി. രാജൻ (പ്രസിഡന്റ്), എം.പി. സൈമൺ, ജിഷ സക്കറിയ (വൈസ് പ്രസിഡന്റുമാർ), ബോബൻ ബി. കിഴക്കേത്തറ (സെക്രട്ടറി), പി. ഏലിയാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.