കാലടി: എസ്. ഗോപകുമാറിന്റെ ഓണാട്ടുകര മൊഴിയോർമ്മകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി ലൈബ്രറി പ്രസിഡന്റ് കെ.ബി. സാബു അദ്ധ്യക്ഷനായി. പ്രൊഫ. തോമസ് മാത്യു ശ്രീമൂലനഗരം പൊന്നന് പുസ്തകം കൈമാറി. കാലടി എസ്. മുരളീധരൻ പുസ്തകപരിചയം നടത്തി. കെ.വി. അഭിജിത്ത്, പി. തമ്പാൻ, എം.കെ.എം എൽ.പി.എസ് ഹെഡ്മിസ്ട്രസ് സുമകുമാരി, ആരതി മുരളീകൃഷ്ണൻ, കെ.എസ്. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.