gangadharan
അത്താണി ശ്രീനാരായണഗുരു ചാരിറ്റബിൾ സൊസൈറ്റിയിൽ മഹാസമാധി ദിനത്തിൽ കെ. ഗംഗാധരൻ സമാധി സന്ദേശം നൽകുന്നു

നെടുമ്പാശേരി: അത്താണി ശ്രീനാരായണഗുരു ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഹാസമാധി ദിനം ആചരിച്ചു. പ്രസിഡന്റ് സി.ഡി. വിജയൻ അദ്ധ്യക്ഷനായി. കെ.ബി. ഗീത ദീപാർപ്പണം നടത്തി. കെ. ഗംഗാധരൻ സമാധി സന്ദേശം നൽകി. സെക്രട്ടറി കെ.എസ്. ശിവൻ, എം.വി. മോഹനൻ, സൂരജ് ഗോപാലകൃഷ്ണൻ, എ.കെ. ഗോപി, പി. വത്സല, കെ.കെ. മോഹൻ, അജിത്കുമാർ, ശശിധരൻ, ആർ. രാജൻ എന്നിവർ നേതൃത്വം നൽകി.