
പള്ളുരുത്തി: പെരുമ്പടപ്പ് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ 87ൽ ഏഴാംക്ളാസിൽ പഠിച്ചവരുടെ സംഗമം ശ്രദ്ധേയമായി. 37വർഷംമുമ്പ് ഒരു ക്ലാസിൽ പഠിച്ചവർ ഒത്തുചേർന്ന് ഓണാഘോഷം നടത്തിയ അപൂർവ സംഗമത്തിനാണ് കുതിരക്കൂർകരിയിലെ മൈക്കിൾസ് ലാൻഡ് റിസോർട്ട് സാക്ഷിയായത്. സഹപാഠികളായ 36പേരിൽ ഭൂരിഭാഗംപേരും തിരക്കുകൾ മാറ്റി വച്ച് ചടങ്ങിനെത്തി തങ്ങളുടെ ബാല്യകാല അനുഭവങ്ങൾ പങ്കുവച്ചു. പൂർവ വിദ്യാർത്ഥിനികളായ ഹേനയുടെയും സുനിലകുമാരിയുടെയും നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. ഷീബ, കെ.കെ. റോഷൻകുമാർ, ഷൈൻമോൻ, മാർട്ടിൻ, കെ.എസ്.ശശാങ്കൻ, അജിത് മൈക്കിൾ, നിക്സൺ പോൾ, ഷീബ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.