aqua-tech

കൊച്ചി: അക്വാ ടെക്ക് വാട്ടർ ടാങ്കുകൾ, പി വി സി. പൈപ്പുകൾ, പൈപ്പ് ഫിറ്റിംഗ്സുകൾ എന്നീ ഉത്പന്നങ്ങളുടെ വിപണിയിലെ പ്രമുഖരായ ക്യാരിസ് പൈപ്പ്സ് ആൻഡ് ഫിറ്റിംഗ്സ് ശീതികരിച്ച ഭക്ഷണങ്ങളുടെ കയറ്റുമതി രംഗത്തേക്കും കടക്കുന്നു. ദക്ഷിണേന്ത്യയിലെ തനതു വിഭവങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് അക്വാ ടെക്ക് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി. പി. സജി പറഞ്ഞു. കമ്പനി സ്ഥാപിച്ചതിന്റെ 50ാം വർഷത്തിലാണ് ഭക്ഷ്യ സംസ്കരണത്തിനും കയറ്റുമതിക്കുമായി പുതിയ ഫാക്‌ടറി പെരുമ്പാവൂരിൽ ആരംഭിക്കുന്നത്.

റെഡി ടു ഈറ്റ് ഭക്ഷണങ്ങളും കപ്പയും നാടൻ കറികളും വില്പനയ്‌ക്ക് ഒരുക്കും. മികച്ച ഗുണനിലവാരത്തോടെയാണ് ഭക്ഷ്യ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ഇതിനായി ലാബുകൾ സജ്ജമാണ്. ബ്രാൻഡ് നാമം പിന്നീട് പ്രഖ്യാപിക്കും.

അക്വാ ടെക്കിന് കീഴിൽ ക്യാരിസ് അഗ്രോ ടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, അക്വാ ടെക് പോളിമർ പ്രൊഡക്ട്സ് (ഇന്ത്യ ) എന്നീ ഡിവിഷനുകളുമുണ്ട്.