
കുട്ടമ്പുഴ: പിണവൂർക്കുടി ആദിവാസി മേഖലയിലെ പന്തപ്പറയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥിസാന്ദ്രത നിർണയവും സംഘടിപ്പിച്ചു. ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയർമാൻ ഡോ. തോമസ് ജിബിൻ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ ചെയർമാൻ ഡോ.വി. അരുൺകുമാർ, ജില്ലാ സെക്രട്ടറി ഡോ. മോനിഷ, ഡോ. ബിന്ദു തോമസ്, ഡോ. അനിൽകുമാർ, ഡോ. നിർമ്മൽ ഫെർണാണ്ടസ് എന്നിവർ നേതൃത്വം വഹിച്ചു. ഊരു മൂപ്പൻ കുട്ടൻ ഗോപാലൻ സംസാരിച്ചു.