
കൊച്ചി: 131 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റാനും ജനവാസമേഖലകൾ മുഴുവൻ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കാനും സംസ്ഥാന സർക്കാർ പ്രവർത്തിക്കണമെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു. ഏകോപന സമിതിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ ജൂലായ് 31ന് പുറപ്പെടുവിച്ച ഇ.എസ്.എ കരട് പുനർവിജ്ഞാപനം സംബന്ധിച്ച യോഗത്തിൽ ഇൻഫാം, കത്തോലിക്കാ കോൺഗ്രസ്, കർഷക അതിജീവന സംയുക്ത സമിതി, കെ.സി.ബി.സിയുടെ കമ്മിഷനുകൾ, രൂപതകൾ തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു. ബിഷപ്പുമാരായ റെമിജിയോസ് ഇഞ്ചനാനിയിൽ, തോമസ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.