
കൊച്ചി: 70 കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതി കേന്ദ്ര ഏജൻസിയായ കോമൺ സർവീസ് സെന്റർ (സി.എസ്.സി) വഴി നടപ്പാക്കണമെന്ന് ഭാരതീയ കോമൺ സർവീസ് സെന്റർ വർക്കേഴ്സ് സംഘ് (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി റെജിമോൻ ഉദ്ഘാടനം ചെയ്തു. സമാപനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. ജോബുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽകുമാർ, കെ.പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചന്ദ്രാനന്ത കമ്മത്ത് (വർക്കിംഗ് പ്രസിഡന്റ് ), ശുഭ ജോബുലാൽ (വൈസ് പ്രസിഡന്റ് ), സി.എ മധു (ജനറൽ സെക്രട്ടറി ), സജിത്കുമാർ (ജോയിന്റ് സെക്രട്ടറി ), മഹേന്ദ്രമോഹൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.