sports

കൊച്ചി : 21-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 21, 22, 23 തീയതികളിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സംഘാടക സമിതി യോഗം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭാ ചെയർമാൻ കെ. കെ. ടോമി അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി.തോമസ്, ജോസ് വർഗീസ്, കെ.എ. നൗഷാദ്, അംഗങ്ങളായ എൽദോസ് പോൾ, റിൻസ് റോയ്, ഡി.ഇ.ഒ പി.സി.ഗീത, ജില്ലാ സ്‌പോർട്‌സ് സെക്രട്ടറി ജോർജ് ജോൺ, കോതമംഗലം മാർബേസിൽ എച്ച്. എസ്. എസ്. പ്രിൻസിപ്പൽ ഫാ. പി.ഒ. പൗലോസ്, പ്രധാനാദ്ധ്യാപിക ബിന്ദു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മന്ത്രി പി.രാജീവ് രക്ഷാധികാരിയായും ജില്ലയിലെ എം.പിമാർ,എം.എൽ.എമാർ എന്നിവർ സഹ രക്ഷാധികാരികളായും ആന്റണി ജോൺ എം.എൽ.എയെ ചെയർമാനായും കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി വൈസ് ചെയർമാനായും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ജനറൽ കൺവീനറായുമുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു. 14 ഉപ ജില്ലകളിൽ നിന്നായി 93 ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 2600ഓളം കുട്ടികൾ മേളയിൽ പങ്കെടുക്കും.