 
അങ്കമാലി: അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിന്റെ ആഭിമുഖ്യത്തിൽ മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണം ആരംഭിച്ചു. മദ്ധ്യകേരളത്തിലെ ജനങ്ങളെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പെരിയാർ ഡാം വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അയച്ചുകൊടുക്കും. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മദർ സുപ്പീരിയർ ലിൻസി മരിയ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലക്സി ജോയ് അദ്ധ്യക്ഷയായി. മാർട്ടിൻ പോൾ തെറ്റയിൽ, ഡാന്റി ജോസ് കാച്ചപ്പിള്ളി, ഡോ. ആൻ ബിജോയ്, അഡ്വ. തോമസ് തച്ചിൽ, പോൾ കോട്ടയ്ക്കൽ, ജോർജ് മുണ്ടാടൻ, ടി.കെ. പ്രസന്നൻ, ക്രിസ്റ്റഫർ കോട്ടക്കൽ, ആന്റണി കല്ലറക്കൽ, സി. ഷേബി കുര്യൻ, സി. ഫ്ലവർ മരിയ, സിസ്റ്റർ നോയൽ, ജോയി പഞ്ഞിക്കാരൻ, സിബി കോട്ടയ്ക്കൽ, ഷക്കീല ഫൈസൽ, ടി.എസ് സവിത എന്നിവർ പ്രസംഗിച്ചു.