dysp

അങ്കമാലി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ആലുവ ഡിവൈ.എസ്.പി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ടി.കെ. തോമസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ടോമി സെബാസ്റ്റ്യൻ പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം നടത്തി. എൻ.സി. ചാക്കോ, ജോസ് സെബാസ്റ്റ്യൻ, പി.വി. തരിയൻ, കെ.എസ്. സലീം, എം.വി. ഡേവിസ്, കെ.ജി. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് നേടിയ യൂണിറ്റ് അംഗം വി.കെ. രവിയെ പൊന്നാട അണിയിച്ചു ആദരിച്ചു.