photo
ജയശ്രീ കുമാരൻ രചിച്ച കവിതാസമാഹാരം സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്യുന്നു

വൈപ്പിൻ: ജയശ്രീ കുമാരൻ രചിച്ച കവിതാസമാഹാരം 'ഔട്ട് ഓഫ് സിലബസ് 'സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. പള്ളിപ്പുറം തൊഴിലാളി സേവാസംഘം ഹാളിൽ നടന്ന ചടങ്ങിൽ പൂയപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കവി ഡോ. ചായം ധർമ്മരാജൻ പുസ്തകം പരിചയപ്പെടുത്തി. ജോസഫ് പനക്കൽ, സംവിധായകൻ സുനിൽ മാലൂർ, കവി വിനോജ് മേപ്പറമ്പത്ത്, ഷാജു മംഗലൻ, മനോജ് കാട്ടാമ്പിള്ളി, ടി.ആർ. വിനോയ് കുമാർ, ഡോ. സുധീർ ബാബു, സജി മാർക്കോസ്, കാർട്ടൂണിസ്റ്റ് ഷിബു, ലീമ ജിജിൻ എന്നിവർ പ്രസംഗിച്ചു.