വൈപ്പിൻ: നിലവിൽ വീടുകൾക്ക് നമ്പറുകൾ ഉണ്ടായിട്ടും പഞ്ചായത്ത് രേഖകൾ കമ്പ്യൂട്ടറൈസ്ഡ് ആയപ്പോൾ
നമ്പർ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ പോയിട്ടുള്ള വീടുകൾ ഉണ്ടെങ്കിൽ ഉടമസ്ഥർ 29ന് മുമ്പ് പഞ്ചായത്ത് കരമടച്ച രസീത് അടക്കം അപേക്ഷ സമർപ്പിക്കണമെന്ന് എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം അറിയിച്ചു. കരം അടയ്‌ക്കേണ്ടതില്ലാത്തവരും വീട്ടുനമ്പർ ഉണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ഇനിയൊരു അവസരം ഉണ്ടായിരിക്കില്ലെന്നും പ്രസിഡന്റ് അറിയിച്ചു.