 
കൂത്താട്ടുകുളം: ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ 32 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
അഞ്ച് ഓക്സിജൻ ബെഡ് ഉൾപ്പെടെ ഒ.പി വിഭാഗത്തിലെത്തുന്ന രോഗികൾക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രക്തപരിശോധന, ബ്ലഡ് ഷുഗർ, ബി.പി എന്നീ പരിശോധനകൾ നടത്തുന്നതിനുള്ള സൗകരവും അത്യാഹിത വിഭാഗത്തിലുണ്ട്. ഫിസിഷ്യൻ, ഓർത്തോ, ദന്തരോഗ ചികിത്സ എന്നീ വിഭാഗങ്ങളിൽ ഏഴ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും ഒ.പി വിഭാഗം പ്രവർത്തിക്കും.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ഷിബി ബേബി, അംബിക രാജേന്ദ്രൻ, ബേബി കീരാന്തടം,
ബി.ആർ. സന്ധ്യ, സുമ വിശ്വംഭരൻ, ജോൺ എബ്രഹാം, കലാ രാജു, മെഡിക്കൽ ഓഫീസർ ഇൻ ചാർജ്
ഡോ എ.എ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.