തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻറോഡ് റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബസംഗമവും ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് എൻ.വി. ഏലിയാസ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർമാരായ ആന്റണി ജോ വർഗീസ്, മധുസൂദനൻ, ട്രൂറ മദ്ധ്യമേഖലാ പ്രസിഡന്റ് എം. രവി, സെക്രട്ടറി ഗോഗുൽനാഥൻ, കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.വി. ഏലിയാസ് (പ്രസിഡന്റ്), കെ. ബാലചന്ദ്രൻ (സെക്രട്ടറി), പി.ആർ. ബിജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.