nagarasabha
മൂവാറ്റുപുഴ നഗരസഭ മാലിന്യ മുക്തം ജനകീയ ക്യാമ്പയിൻ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വരുന്ന മാർച്ചിൽ കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ ജനകീയ ക്യാമ്പയിൻ ഒരുക്കങ്ങൾ ആരംഭിച്ചു. സമിതിയുടെ പ്രഥമ യോഗത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൺ നിസ അഷറഫ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി എച്ച്. സിമി, ശുചിത്വ മിഷൻ കോ ഓഡിനേറ്റർ ധന്യ ജോസി, ഹരിത കേരള മിഷൻ ആർ.പി. ഹാഷിം, കെ.എസ്.ഡബ്ലിയു.എം.പി. ജില്ല കോ ഓഡിനേറ്റർ സ്വാലിഹ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യ സംസ്കരണ മേഖലയിലെ മാതൃക പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടെ ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ ക്യാമ്പയിന് തുടക്കമാകും. രാഷ്ട്രിയ, ബഹുജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി- വ്യവസായികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ കാമ്പയിന്റെ ഭാഗമാകും.