vikasanam

മൂവാറ്റുപുഴ: കക്കടാശേരി - ഞാറക്കാട് റോഡിന്റെ തുടക്കഭാഗമായ കക്കടാശേരി ജംഗ്ഷന്റെ വികസനം ഒഴിവാക്കിയ കരാറുകാരന്റെ നടപടിക്കെതിരെ റോഡ് വികസനസമിതി മൂവാറ്റുപുഴ കെ.എസ്.ടി.പി. എക്സി. എൻജിനീയർക്ക് പരാതി നൽകി. കക്കടാശേരി ജംഗ്ഷന്റെ വികസനം റോഡ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ടതാണെങ്കിലും കരാറുകാർ അത് ഒഴിവാക്കുകയായിരുന്നു. കക്കടാശേരി പാലത്തിന് മുമ്പുള്ള ആദ്യത്തെ 15 മീറ്റർ ഭാഗത്ത് മരങ്ങൾ വളർന്ന് ഗതാഗതത്തിന് തടസമായി നിൽക്കുകയാണ് ഇവിടത്തെ മരങ്ങൾ വെട്ടിനീക്കി റോഡിന്റെ വശങ്ങൾ ഐറിഷ് ചെയ്യുന്നതിന് യാതൊരു നടപടിയും എടുത്തിട്ടില്ല. ഇടുക്കി ജില്ലയിലേക്കുള്ള ഈ പ്രധാന റോഡിന്റെ കവാടത്തിൽ വലിയ സ്ഥലനാമ ബോർഡ് സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടില്ല. അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസനസമിതി ചെയർമാൻ ഷിബു ഐസക്, കൺവീനർ എൽദോസ് പുത്തൻപുര എന്നിവരാണ് പരാതി നൽകിയത്.

റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന മരവും വൈദ്യുത പോസ്റ്റും ഏറെ അപകടാവസ്ഥ സൃഷ്ടിക്കുന്നു വികസനത്തിനൊപ്പം സൗന്ദര്യവത്കരണവും നടത്തേണ്ട റോഡിന്റെ കവാടമായ കക്കടാശേരിയുടെ ഇരുവശവും കാടുപിടിച്ച് കിടക്കുന്നുഇവിടത്തെ വെയിറ്റിംഗ് ഷെഡ് സൗകര്യപ്രദമായി മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടിയും സ്വീകരിക്കണംപാലത്തിന്റെ കൈവരികൾ അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്യാനോ, പാലത്തിന്റെ അനുബന്ധ നടപ്പാത യാഥാർത്ഥ്യമാക്കാനോ ഇതുവരെ നടപടിയായിട്ടില്ല