
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ് ) ബോർഡ് ഒഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി. വേണു അറിയിച്ചതിനെ തുടർന്ന് ഈ മാസം 21 മുതലാണ് നിയമനമെന്ന് ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പ് മുതൽ ഡോ. വി. വേണു അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്നുള്ള പതിപ്പുകളിലും അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നതായി ബോസ് കൃഷ്ണമാചാരി പറഞ്ഞു. സെപ്തംബർ 21 നാണ് ഡോ. വേണുവിന്റെ നിയമനം നടന്നതെന്നും ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേർത്തു.