കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ കഥാകൃത്ത് ഇ.പി. ശ്രീകുമാറിന്റെ 'സ്വരം' എന്ന പുതിയ നോവലിനെ ആധാരമാക്കിയ സംഗീത ശില്പം - സ്വരപ്രമാണം 27ന് വെെകിട്ട് 6.30ന് എറണാകുളം ടി.ഡി.എം ഹാളിൽ നടത്തും. ബീമിന്റെ 485-മത് പ്രതിമാസ പരിപാടിയാണിത്. പ്രവേശനം സൗജന്യം.