y
നഗരസഭാ പരി​ധി​യി​ലെ വിദ്യാലയങ്ങളിലെ പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: നഗരസഭയുടെ നേതൃത്വത്തിൽ ബി.പി.സി.എൽ സഹകരണത്തോടെ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ 'പോഷകസമൃദ്ധം പ്രഭാതം' ഭക്ഷണ വിതരണ പരിപാടിക്ക് തുടക്കമായി​. പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ബി.പി.സി.എൽ അഡ്മിനിസ്ട്രേറ്റീവ് ജനറൽ മാനേജർ കെ. ജോൺസൺ മുഖ്യാതിഥിയായി.

സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, സി.എ. ബെന്നി, യു.കെ. പീതാംബരൻ, കൗൺസിലർമാരായ കെ.ടി. അഖിൽദാസ്, പി.കെ. പീതാംബരൻ, കെ.വി. സാജു, പി.എസ്. കിരൺകുമാർ, വി.ജി. രാജലക്ഷ്മി, ഡി. അർജുനൻ, പി.കെ. ജയകുമാർ, ബി.പി.സി.എൽ മാനേജർമാരായ വിനീത് എം. ജോർജ്, ടോം ജോസഫ്, എ.കെ. ശ്രീലത, ഹെഡ്മിസ്ട്രസ് പി.വി. ബിന്ദു എന്നിവർ സംസാരിച്ചു. 95 ലക്ഷം രൂപയാണ് ചെലവ്. 23 വിദ്യാലയങ്ങളിലെ 2943 വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ.