 
മരട്: മരട് നഗരസഭയും കേരള സാമൂഹ്യ സുരക്ഷാമിഷൻ വയോമിത്രവും സംയുക്തമായി അൽഷിമേഴ്സ് ദിനം ആചരിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷയായി. കൗൺസിലർമാർ, സെക്രട്ടറി ഇ. നാസിം, ശ്രുതി മെറിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. ടി.ജെ. സൗമ്യരാജ്, കെ.പി. അജേഷ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.