കാലടി: തൃശൂർ പൂരം കലക്കിയ ഗൂഢാലോചനയ്ക്കെതിരെ നടപടി സ്വീകരിക്കുക, അഭ്യന്തര വകുപ്പിന്റെ ക്രമിനൽവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ ഇന്ന് വൈകീട്ട് 5 മണിക്ക് കാലടിയിൽ നടക്കും. സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ എ.ഐ.സി.സി അംഗം അഡ്വ. ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷനാകും