1
ആദം

പള്ളുരുത്തി: ആദം ജോൺ ആന്റണിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഹൈബി ഈഡൻ എം.പിയെ അറിയിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ആദമിന്റെ മാതാപിതാക്കളോടൊപ്പം ഹൈബി ഈഡൻ എം.പി കമ്മിഷണറെ സന്ദർശിച്ച് ഇടപെടലിന് അഭ്യർത്ഥിച്ചത്. ആദമിനെ കണ്ടെത്തുന്നതിനുള്ള നടപടി ഊർജിതമാക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ആദമിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

തമ്പി സുബ്രഹ്മണ്യം, കൗൺസിലർ അഭിലാഷ് തോപ്പിൽ, ആദമിന്റെ മാതാപിതാക്കളായ ആന്റണി, സിമി എന്നിവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു.