ആലുവ: ആലുവ ജനസേവ ശിശുഭവൻ രക്ഷാധികാരിയും സിനിമാതാരവുമായിരുന്ന കവിയൂർ പൊന്നമ്മയെ ആലുവയിലെ സാംസ്‌കാരിക സമൂഹം ഇന്ന് അനുസ്മരിക്കും. വൈകിട്ട് നാലിന് ആലുവ മഹനാമി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അദ്ധ്യക്ഷനാകും. ചെയർമാൻ ജോസ് മാവേലി മുഖ്യപ്രഭാഷണം നടത്തും.