കാലടി: തോട്ടം മേഖലയിലെ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തോട്ടം തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ സർക്കാർ ഓഫിസുകൾക്ക് മുമ്പിൽ ധർണ നടത്തും. ഇതുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് 12ന് അയ്യംമ്പുഴ വില്ലേജ് ഓഫിസിന് മുൻപിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്യും.