
കൂത്താട്ടുകുകുളം: കിഴകൊമ്പ് മില്ലുംപടി നഗർ റസിഡൻസ് അസോസിയേഷൻ ഓണോത്സവം 2024 അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എ. ഷാജി അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഓണസന്ദേശം നൽകി. പോലീസ് സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ ലഹരിവിരുദ്ധ സന്ദേശം നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. മർക്കോസ് ഉലഹന്നാൻ, കെ.കെ. രവീന്ദ്രൻ, ലീലാമ്മ ജോൺ, പി.വി. ഐസക്ക്, തോമസ് പോൾ, കെ.ആർ. സജിമോൻ, ജിസിൽ എബ്രാഹം, കെ. സജി. എന്നിവർ പ്രസംഗിച്ചു.