cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2024 നാളെ മുതൽ 27 വരെ 'നാഷണൽ കോൺഫറൻസ് ഓൺ മറൈൻ പൊല്ല്യൂഷൻ ആൻഡ് ഇക്കോടോക്‌സിക്കോളജി (എൻ.സി.എം.പി.ഇ 24) എന്ന വിഷയത്തിൽ ദേശീയ സമ്മേളനം നടക്കും. ലക്‌നൗവിലെ സിഎസ്.ഐ.ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടോക്‌സിക്കോളജി റിസർച്ച് കേന്ദ്രം, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്. സമ്മേളനം രാവിലെ 10ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങൾ ജേർണൽ ഒഫ് ഏർത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിക്കും.