kims

കൊച്ചി: ആരോഗ്യ പരിചരണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കിംസ് ഹെൽത്ത് തമിഴ്‌നാട്ടിലേക്കും പ്രവർത്തനം ആരംഭിച്ചു. നാഗർകോവിലിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. തമിഴ്‌നാട് വ്യവസായ വകുപ്പ് മന്ത്രി ടി.ആർ.ബി രാജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ്, കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, ക്വാളിറ്റി കെയർ ഗ്രൂപ്പ് എം.ഡി വരുൺ ഖന്ന എന്നിവർ പങ്കെടുത്തു. രോഗീ പരിചരണത്തിനും കിടത്തി ചികിത്സയ്ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളത്. ഒരേസമയം 210 പേരെ കിടത്തി ചികിൽസിക്കാം. ആധുനിക കാത്ത് ലാബ്, മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ സൗകര്യം, ക്യാൻസർ ചികിത്സ സൗകര്യം, ഓർത്തോപീഡിക്‌സ്, ട്രോമാ കെയർ, കാർഡിയാക് വിഭാഗം എന്നിവയുമുണ്ട്.