
കൊച്ചി: അക്ഷയപുസ്തകനിധിയുടേയും എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ പ്രൊഫ.എം.പി.മന്മഥൻ അനുസ്മരണവും പുരസ്കാരസമർപ്പണവും സംഘടിപ്പിക്കും. ഒക്ടോബർ 4ന് രാവിലെ 9ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലാണ് ചടങ്ങ്. കേരള സാഹിത്യ അക്കാഡമി മുൻസെക്രട്ടറി പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള കഥാകൃത്ത് ടി. പത്മനാഭന് പ്രൊഫ.എം.പി. മന്മഥൻ പുരസ്കാരം സമ്മാനിക്കും. പായിപ്ര രാധാകൃഷ്ണൻ എം.പി. മന്മമഥനെ അനുസ്മരിക്കും. കമാൻഡർ സി.കെ. ഷാജി സ്വാഗതവും സുരേഷ് കീഴില്ലം നന്ദിയും പറയും. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്കാരം.