salim

കൊച്ചി: കലാഭവന്റെ സ്ഥാപകനും കേരളത്തിലെ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖനുമായിരുന്ന ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് ഫാദർ ആബേൽ പുരസ്‌കാരം നടൻ സലിം കുമാറിന് സമ്മാനിക്കും. കലാഭവൻ അവാർഡ് നിർണായക കമ്മിറ്റിയുടേതാണ് തീരുമാനം. ഒക്ടോബർ ഏഴിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കലാഭവൻ അവാർഡ് നൈറ്റിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് പുരസ്‌കാരം നൽകും. കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.