malinyam
ചൂർണിക്കര ഗ്രാമപഞ്ചായത്ത് കുന്നത്തേരി - മനക്കപ്പടി റോഡിലെ മാലിന്യ കൂമ്പാരം

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ 9,10 വാർഡുകൾ ഉൾപ്പെടുന്ന കുന്നത്തേരി - മനക്കപ്പടി റോഡിൽ മാലിന്യ കൂമ്പാരം. കട്ടേപ്പാടത്ത് റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് മാലിന്യം കുമിഞ്ഞു കൂടിയിട്ടുള്ളത്. രാത്രിയിൽ വാഹനങ്ങളിലും മറ്റുമെത്തി ആളുകൾ ഇവിടെ മാലിന്യം നിക്ഷേപിക്കുകയാണ്. പാടശേഖരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളും തെരുവുനായകളും മാലിന്യങ്ങൾ കടിച്ച് റോഡിലേക്ക് ഇടുന്നതിനാൽ വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കട്ടേപ്പാടത്തും ക്യാമറ സ്ഥാപിച്ച് മാലിന്യനിക്ഷേപം തടയണമെന്ന് പൊതുപ്രവർത്തകനായ രാജേഷ് കുന്നത്തേരി ആവശ്യപ്പെട്ടു.