
കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ മത്സരങ്ങളിൽ വിജയികളായ പി. മാളവിക, എസ്. അനന്തകൃഷ്ണൻ, എസ്. ആരാധ്യ എന്നിവർക്ക് കെ.കെ. ശിവൻ സർട്ടിഫിക്കറ്റുകൾ നൽകി. സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, വി.ആർ. മുരുകേശൻ, എ.വി. ഉണ്ണികൃഷ്ണൻ, കുമ്പളം രാജപ്പൻ, പി.ബി. വിനയചന്ദ്രൻ, കെ.എൻ. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.