 
മുളന്തുരുത്തി: ആലുവ എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കര ഗവ. ടെക്നിക്കൽ സ്കൂളിൽ നടന്നുവന്ന സപ്തദിനക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഡോ. പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. സജിൻ പി.ജെ, ഡോ. നിഷ ജോസഫ്, എയ്ഞ്ചൽ സി. ജോൺ എന്നിവർ പങ്കെടുത്തു. കുട്ടികൾ ടെക്നിക്കൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഉദ്യാനങ്ങൾ നിർമ്മിക്കുക്കുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.