mou

കൊച്ചി: ഇന്ത്യയുടെ സമുദ്ര ജീവികളെ സംരക്ഷിക്കാനും പാരിസ്ഥിതിക വെല്ലുവിളികൾ കുറയ്ക്കാനും എച്ച്.സി.എൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി ധാരണാപത്രം ഒപ്പുവച്ചു. ശാസ്ത്രീയ വൈദഗ്ദ്ധ്യവും പ്രവർത്തന ശേഷിയും കമ്മ്യൂണിറ്റി പങ്കാളിത്തവും സംയോജിപ്പിച്ചുള്ള സംരക്ഷണ ശ്രമങ്ങളാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ

പാരിസ്ഥിതിക പ്രാധാന്യമുള്ള വിദൂര പ്രദേശങ്ങൾ കണ്ടെത്തുകയും അവയെ കുറിച്ച് പഠിച്ച് സംയുക്ത പ്രവർത്തനങ്ങൾ നടത്തുകയും തീരദേശത്തെ ജനങ്ങളെ കൂടി ഉൾപ്പെടുത്തി സമുദ്ര ആവാസ വ്യവസ്ഥ സംരക്ഷിക്കും.. ഇന്ത്യയുടെ തീരപ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും പിന്തുണ നൽകുന്നതോടൊപ്പം സമുദ്ര വൈവിധ്യത്തെ കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുകയും ചെയ്യും.