hybi

കൊച്ചി: സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ അത്‌ലറ്റിക് മീറ്റിന് പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ ആവേശ തുടക്കം. ആദ്യദിനത്തിൽ 32 ഇനങ്ങളിലായി 122 പോയിന്റോടെ മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂളാണ് മറ്റ് സ്കൂളുകളേക്കാൾ ഏറെ മുന്നിൽ. വടുതല ചിന്മയ വിദ്യാലയ 71 പോയിന്റോടെയും മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ 51 പോയിന്റോടെയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ 119 സി.ബി.എസ്.ഇ സ്കൂളുകളിലെ 2,000ലേറെ കൗമാര താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.അണ്ടർ 14, 17, 19 വിഭാഗങ്ങളിലായി 66 ഇനങ്ങളിലാണു മത്സരങ്ങൾ.

മീറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.‍ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീത, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, പഞ്ചായത്ത് അംഗം എം.പി. ഷൈമോൻ, എസ്.എൻ.ഡി.പി പൂത്തോട്ട ശാഖ മുൻ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ, എസ്.എൻ.ഡി.പി ശാഖ വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി കെ.കെ. അരുൺ കാന്ത്, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, പി.ടി.എ പ്രസിഡന്റ് പി.സി. ബിനു, ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോ-ഓർഡിനേറ്റർ സുരേഷ്.എം. വേലായുധൻ, പി.സി. പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

ആദ്യ ദിനം കാർമലിന്റെ കുതിപ്പ് ( പോയിന്റ് നില ബ്രാക്കറ്റിൽ)

അണ്ടർ 14

ആൺകുട്ടികളുടെ വിഭാഗം - കൊച്ചി നേവൽ ബേസ് നേവി ചിൽഡ്രൻസ് സ്കൂൾ - 7 പോയിന്റ്

പെൺകുട്ടികളുടെ വിഭാഗം - മൂവാറ്റുപുഴ നിർമല പബ്ളിക് സ്കൂൾ - 9 പോയിന്റ്

അണ്ടർ 17

ആൺകുട്ടികളുടെ വിഭാഗം- മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂൾ ( 39 പോയിന്റ്)​

പെൺകുട്ടികളുടെ വിഭാഗം- കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ സ്കൂൾ ( 33 പോയിന്റ്)​

അണ്ടർ 19

ആൺകുട്ടികളുടെ വിഭാഗം- മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂൾ ( 32 പോയിന്റ്)​

പെൺകുട്ടികളുടെ വിഭാഗം- മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂൾ (31 പോയിന്റ്)​