ചോറ്റാനിക്കര: കൈപ്പട്ടൂർ ഡ്രീംസ് റസിഡന്റ്സ് അസോസിയേഷന്റെ ഓണോത്സവ് 2024 ന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ.കെ സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഓണസന്ദേശം നൽകി. ബി.ടെക്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും​ എഴുത്തുകാരി അനുഷ അയ്യപ്പനെയും ആദരിച്ചു. കെ.സി. അബ്രഹാം, അനിത അനിൽ, ജ്യോതി ബാലൻ, വ ബീനാ രാജൻ,​ സി.യു. ബേബി,​ സാജു ടി.തോമസ്, ലീനാ ജോയ് തുടങ്ങിയവർ സംസാരിച്ചു.