മൂവാറ്രുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്സ് ക്ലബിന്റെയും മാറാടി ബേവാച്ച് സ്വിമ്മിംഗ് അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നീന്തൽ പരിശീലന ക്ലാസും ഓണാഘോഷവും വൈസ്‌മെൻ ഇന്റർനാഷണൽ സോൺ മൂന്നിന്റെ എൽ.ആർ.ഡി ആഗ്നസ് മാണി ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷനായി. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, മുൻ ആർ.ഡി.ഒ സുനിൽ ജോൺ, ഡോ. ജേക്കബ് അബ്രഹാം, കെ.ആർ. ആനന്ദ്, വാർഡ് മെമ്പർ രതീഷ് ചങ്ങാലിമറ്റം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും നടത്തി.