മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ് വാർഷിക പൊതുയോഗം ഡോ. ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അദ്ധ്യക്ഷനായി. സീതാറാം യെച്ചൂരി, കവിയൂർ പൊന്നമ്മ, എം.എം. ലോറൻസ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ. മൈതീൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി സമദ് മുടവന, വൈസ് പ്രസിഡന്റ് രാജു കാരിമറ്റം, എം.വി. സുഭാഷ്, അഡ്വ. എൽ.എ. അജിത്ത്, സി.എം. ഷുക്കൂർ, റസിയ അലിയാർ എന്നിവർ പ്രസംഗിച്ചു.