blm

കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിൽ സഹകരണമേഖലയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് കേന്ദ്ര ഭക്ഷ്യ വിതരണ, സാമൂഹ്യ നീതി മന്ത്രി ബി.എൽ. വർമ്മ പറഞ്ഞു. ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ്(ബി.എൽ.എം) ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ബി.എൽ.എം പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.എൽ.എം ചെയർമാൻ ആർ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എൽ.എമ്മിന് കോഴിക്കോട് സ്വന്തം സ്ഥലത്ത് ആസ്ഥാന മന്ദിരം യാഥാർത്ഥ്യമാകുമെന്ന് പ്രേംകുമാർ പറഞ്ഞു. പോണ്ടിച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സായി ശരവണൻ, പോണ്ടിച്ചേരി സെപ്യൂട്ടി സ്പീക്കർ രാജ വേലു, ബി.എൽ.എം പ്രസിഡന്റ് കരുണമൂർത്തി, മാനേജിംഗ് ഡയറക്ടർ കെ. മനോഹരൻ, അഡ്മിൻ ഡയറക്ടർ സിദ്ധേശ്വർ നായർ, ഡയറക്ടർ വി.കെ. സിബി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം.മനോജൻ, ആർ.അജയ്, സി.ഇ.ഒ നവീൻ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഡ്വ. പ്രകാശ് ബാബുവിനെ കേന്ദ്രമന്ത്രി ബി.എൽ. വർമ്മ പൊന്നാട അണിയിച്ച് ആദരിച്ചു. 12,500ൽ അധികം ആളുകൾ പങ്കെടുത്ത ആദ്യത്തെ സഹകരണ സംഘം ജനറൽ യോഗത്തിൽ പ്രതിജ്ഞ ചൊല്ലിയതിന് വേൾഡ് ബുക്ക് ഒഫ് റെക്കാഡ് ബി.എൽ.എം കരസ്ഥമാക്കി. യു.എസ്.എ വേൾഡ് റെക്കാഡ്‌സ് യൂണിയൻ മാനേജർ ക്രിസ്റ്റവർ ടെയിലർ ക്രാഫ്റ്റിൽ നിന്നും സർട്ടിഫിക്കറ്റ് ബി.എൽ.എം ചെയർമാൻ ആർ.പ്രേംകുമാർ ഏറ്റുവാങ്ങി.