 
മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറി സംഘടിപ്പിച്ച ബിനു ടി. കുന്നപ്പിള്ളി അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷനായി. കവി എ.പി. കുഞ്ഞ്, റാങ്ക് ജേതാക്കളായ ഡോ. അഞ്ജലി ദാസ്, എം.എസ്. അഭിജിത്, ശ്രീലക്ഷ്മി എന്നീ പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ ആദരിച്ചു. ഉന്നത വിജയികൾക്കുള്ള ക്യാഷ് അവാർഡും മെമന്റോയും മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ സമ്മാനിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ഇ.എ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ടി.എ. ചന്ദ്രൻ, എ.പി. കുഞ്ഞ്, അഞ്ജലി ദാസ്, ലൈബ്രറി സെക്രട്ടറി പി.എം. ഷമീർ, ലൈബ്രേറിയ സുമിത ഗോപിനാഥ് എന്നിവർ സംസാരിച്ചു.