1
നീരജ്

പള്ളുരുത്തി: സ്‌കൂട്ടറിൽ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിക്ക് സ്വകാര്യ ബസിടിച്ച് ദാരുണാന്ത്യം. ചമ്മനാട് കോടംതുരുത്ത് കണിയാംപറമ്പിൽ കെ.പി. സുധാകരന്റെ (റിട്ട. കെ.എസ്.ഇ.ബി) മകൻ കെ.എസ്. നീരജാണ് (21) മരിച്ചത്. ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇടക്കൊച്ചി-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇടിച്ചത്.

കുമ്പളങ്ങിവഴി ഭാഗത്തുനിന്ന് ഇടക്കൊച്ചി അക്വിനാസ് കോളേജിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്നു നീരജ്. ബസ് എതിർഭാഗത്തുനിന്ന് വരികയായിരുന്നു. മഴപെയ്ത സമയത്തായിരുന്നു അപകടം മൂന്നാംവർഷ ബി.എ വിദ്യാർത്ഥിയാണ്. അമ്മ: രശ്മി (അദ്ധ്യാപിക സെന്റ് അഗസ്റ്റിൻസ് സ്കൂൾ, അരൂർ). സഹോദരൻ: സൂരജ്.