നെടുമ്പാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുന്നുകര അയിരൂർ നെറ്റിക്കാട്ട് പാപ്പുവിന്റെ മകൻ മുരളി (63) മരിച്ചു. ജൂലായ് 24ന് മാള പൂപ്പത്തിയിലായിരുന്നു അപകടം. തെരുവുനായ്ക്കൾ പിന്നാലെ ഓടിവന്നപ്പോൾ മുരളി ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കു കയായിരുന്നു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ആശ എളിന്തിക്കര ഐനപ്പള്ളി കുടുംബാംഗം. മക്കൾ: ശ്രേയസ് (എൽ.ജി സർവീസ് സെന്റർ, തൃശൂർ), തേജസ് (ഫ്‌ളവേഴ്‌സ് ചാനൽ). മരുമകൾ: ശ്രീലക്ഷ്മി (അദ്ധ്യാപിക, സെന്റ് അർണോൾഡ് സെൻട്രൽ സ്‌കൂൾ, കുന്നുകര).